fbpx
Info UAE News ഫുജൈറ ഷാർജ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്.

Heavy rains in various parts of the UAE: Meteorological Department with a warning.

ഫുജൈറയിലെ വാദി അൽ ഫേ, ഗുബ്, മസാഫി-ദിബ്ബ റോഡ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. ഷാർജയിലെ ഖോർഫക്കാനിലും കനത്ത മഴയാണ്.

യുഎഇയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . ശക്തമായ കാറ്റ് മൂലം ദൂരക്കാഴ്ചയും കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദിബ്ബ അൽ ഫുജൈറയിലും മറ്റ് ചില പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട് .

 

error: Content is protected !!