fbpx
Info UAE News അജ്‌മാൻ ഷാർജ

യുഎഇയുടെ 50-ാം ദേശീയ ദിനം : അജ്മാനിൽ 43 തടവുകാരെയും ഷാർജയിൽ 237 തടവുകാരെയും മോചിപ്പിക്കാൻ ഉത്തരവിട്ട് ഭരണാധികാരികൾ.

50th National Day of the UAE_ Authorities release 43 prisoners in Ajman and 237 in Sharjah.

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു.

50-ാമത് യുഎഇ ദേശീയ ദിനത്തിന് മുന്നോടിയായി ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനത്തിലെ 237 തടവുകാരെ മോചിപ്പിക്കാനും ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

തടവുകാര്‍ക്ക് തെറ്റു മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരം ഒരുക്കുകയും അവരുടെ കുടുംബങ്ങളുടെ ബുദ്ധമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഭരണാധികാരികളുടെ ഈ തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരെയാണ് മോചിപ്പിക്കുന്നത്.

error: Content is protected !!