fbpx
Info UAE News കാലാവസ്ഥ

യുഎഇയിൽ ഇന്നും വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത : താപനിലയിലും കുറവ് പ്രതീക്ഷിക്കാം

Chance of rain in various parts of the UAE today: Temperatures can be expected to be lower

ഫുജൈറ റാസൽഖൈമ അടക്കമുള്ള യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ ആകാശമായിരിക്കും, ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി ജബൽ ജെയ്‌സിൽ 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള കാലാവസ്ഥ പൊതുവെ മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ, വടക്കൻ പ്രദേശങ്ങൾ, തീരങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ മഴയുള്ള കാലാവസ്ഥയും ചിലപ്പോൾ മേഘാവൃതവുമായിരിക്കും.അബുദാബിയിലും ദുബായിലും ഇന്ന് താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം.

ഫുജൈറ, ദിബ്ബ, ഖോർഫക്കാൻ, ഷാർജയുടെ ചില ആന്തരിക ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നലെ തിങ്കളാഴ്ച കനത്ത മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

error: Content is protected !!