fbpx
Info UAE News ദുബായ്

യുഎഇയുടെ 50-ാം ദേശീയദിനാഘോഷം : ദുബായ് മെട്രോ – ട്രാം സമയക്രമങ്ങൾ ഇങ്ങനെ

Celebrating the 50th National Day of the UAE_Dubai Metro - Tram Schedules

യുഎഇയുടെ 50-ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാളെ ബുധൻ, വ്യാഴം (ഡിസംബർ 1, 2) ദിവസങ്ങളിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ 5 മുതൽ പിറ്റേദിവസം പുലർച്ചെ 2.15 വരെ സർവീസ് നടത്തും.

ദുബായ് ട്രാം നാളെ ബുധൻ, വ്യാഴം (ഡിസംബർ 1, 2) ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ പുലർച്ചെ 1 മണി വരെ സർവീസ് നടത്തും. ഡിസംബർ 3 വെള്ളിയാഴ്ച, ട്രാം രാവിലെ 9 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ് പ്രവർത്തിക്കുക.

എക്സ്പോയിലേക്കുള്ള സൗജന്യ ബസ് സർവീസുകൾ പതിവു പോലെ തുടരും. ദേശീയദിനാഘോഷം പ്രമാണിച്ച് ആർടിഎയുടെ വിവിധ സേവനകേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ അടയ്ക്കും. 5 മുതൽ പ്രവർത്തനം പുനരാരംഭിക്കും

error: Content is protected !!