fbpx
Info അന്തർദേശീയം

ഒമിക്രോൺ : ദക്ഷിണാഫ്രിക്കയിൽ മാത്രം 110 കേസുകളായി, ഇതിനകം 16 രാജ്യങ്ങളിലും

Omicron is spreading rapidly_ 110 cases in South Africa alone

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേ​ഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ 110 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 16 രാജ്യങ്ങളിലായി 185 കേസുകളിലധികമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഒമിക്രോൺ വകഭേ​ദത്തിന് ഉയർന്ന വ്യാപന ശേഷിയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കോട്ട്ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആറ് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരിൽ ഒരാൾക്കു ഡെൽറ്റ വകഭേദമല്ല ബാധിച്ചതെന്നു കർണാടക അറിയിച്ചു. ഒമിക്രോൺ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ആയി ചർച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ മറുപടി നൽകി. സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

error: Content is protected !!