fbpx
Info UAE News ഷാർജ

യുഎഇ ദേശീയ ദിന ട്രാഫിക് അലേർട്ട് : ഖോർഫക്കാനിൽ നാല് ദിവസത്തേക്ക് ട്രക്കുകൾക്ക്‌ നിരോധനം

UAE National Day Traffic Alert_ Trucks banned for four days in Khor Fakkan

യുഎഇ അൻപതാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്നുപോകുന്നത് നാല് ദിവസത്തേക്ക് ഷാർജ പോലീസ് നിരോധിച്ചു.

കിഴക്കൻ മേഖലാ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, ഇന്ന് ഡിസംബർ 30 ചൊവ്വാഴ്ച മുതൽ ഡിസംബർ 3 വെള്ളിയാഴ്ച വരെ നിരോധനം നിലനിൽക്കുമെന്ന് അറിയിച്ചു. ഡിസംബർ 4 ശനിയാഴ്ച ഗതാഗതം പുനരാരംഭിക്കും.

നിരോധന സമയങ്ങളിൽ ട്രക്ക് ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഷാർജ പോലീസ് നിർദ്ദേശിച്ചു.

error: Content is protected !!