fbpx
Info UAE News അബൂദാബി

യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു

Lulu launches special campaign to promote local agricultural products in the UAE

യു എ ഇ യുടെ 50 മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കെറ്റ് പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു. അബുദാബിയിലെ അഗ്രിക്കൾചറൽ ആൻഡ് ഫുഡ് സേഫ്റ്റി അതോറിട്ടി ഡയറക്റ്റർ ജനറൽ എഞ്ചിനീയർ സഈദ് അൽ ബഹ്‌രി സലേം അലമേരി ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.

സംരംഭത്തിന്റെ ഭാഗമായി യു എ ഇ യിലെ പ്രാദേശിക ഫാമുകളുമായും സംഘടനകളുമായും സഹകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ വിപണനം ലുലു ഹൈപ്പർമാർക്കറ്റ് പ്രോത്സാഹിപ്പിക്കും. ഒരു പ്രാദേശിക സ്ഥാപനമെന്ന നിലയിൽ സ്ഥലത്തെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സഹകരണം ലുലുവിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉത്തരവാദിത്തമുള്ള റീട്ടെയിലർ എന്ന നിലയിൽ, പ്രാദേശിക വ്യവസായങ്ങൾക്ക് സുസ്ഥിരമായ ഒരു വിപണി നൽകേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയർമാൻ എം എ യൂസുഫ് അലി പറഞ്ഞു. അത് വ്യവസായത്തെ സഹായിക്കുക മാത്രമല്ല, യുഎഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യകത്മാക്കി.

അബുദാബിയിലെ മുശ്രിഫ് മാളിൽ നടന്ന പരിപാടിയിൽ സിലാൽ സി ഇ ഒ ജമാൽ അൽ സലേം ദാഹേരി, ലുലു സി ഇ ഒ സൈഫി രുപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!