fbpx
Info UAE News ദുബായ്

50-ാമത് യുഎഇ ദേശീയ ദിനം : നാളെ ദുബായിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി കാർ സീറ്റ് സമ്മാനം.

50th UAE National Day_ Baby car seat gift for babies born in Dubai tomorrow.

ദുബായിലെ പൊതു-സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നവജാത ശിശുക്കളുടെ കുടുംബങ്ങൾക്ക് ബേബി കാർ സീറ്റുകൾ നൽകാൻ ദുബായിലെ സർക്കാർ വകുപ്പുകൾ കൈകോർക്കുന്നു.

50-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ദുബായ് പോലീസ് എന്നിവർ യുണിസെഫ് ഗൾഫിന്റെ സഹകരണത്തോടെ ‘എന്റെ കുട്ടിയുടെ സുവർണ ജൂബിലി സമ്മാനം’ എന്ന സംരംഭം ആരംഭിച്ചത്. ദുബായിലെ 21 പൊതു, സ്വകാര്യ ആശുപത്രികളിലായി 450-ലധികം കാർ സീറ്റുകൾ കുടുംബങ്ങൾക്ക് വിതരണം ചെയ്യും. ജനനം മുതൽ നാല് വർഷം വരെ ഈ കാർ സീറ്റുകൾ ഉപയോഗിക്കാം

റോഡ് സുരക്ഷയുടെ പ്രാധാന്യം ആവർത്തിക്കുകയും കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും കാർ സീറ്റുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കാനും ഈ സംയുക്ത സർക്കാർ സംരംഭം ലക്ഷ്യമിടുന്നു.

error: Content is protected !!