fbpx
Info ഇന്ത്യ

ഒമിക്രോൺ പശ്ചാത്തലത്തില്‍ ഉത്തരവ് പിൻവലിച്ചു : ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം ആരംഭിക്കില്ല

The order was withdrawn in the wake of Omicron_ International flights will not start in India this month

ഇന്ത്യയിൽ  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഒമിക്രോൺ പശ്ചാത്തലത്തില്‍ ഇപ്പോൾ ആ ഉത്തരവ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിലവിൽ നടക്കുന്നത് പോലെ വിദേശത്തേക്ക് എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകൾ തന്നെ തുടരും.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയര്‍ ബബിള്‍ കരാറിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.

error: Content is protected !!