fbpx
Info UAE News ദുബായ്

മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ നടത്തണം : യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ്

National Day celebrations should be held in a way that does not threaten the safety of others: Dubai Police release list of traffic fines for UAE National Day violations

യുഎഇ അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

നിയമലംഘനങ്ങൾക്ക് വാഹനം പിടിച്ചെടുക്കുന്നത് പോലുള്ള കർശന ശിക്ഷകളാകും ലഭിക്കുക. യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ ഒരു പട്ടികയും ദുബായ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

വാഹനങ്ങളിൽ ദേശീയ പതാക സ്ഥാപിക്കുന്നത് അനുവദനീയമാണെന്നും, അത് ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത വിധത്തിലാണെങ്കിൽ അത് അനുവദനീയമാണെന്നും ദുബായ് പോലീസ് കൂട്ടിച്ചേർത്തു.

ട്രാഫിക് പിഴകളുടെ പട്ടിക താഴെ പറയുന്നവയാണ്

ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഡ്രൈവിംഗിന് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യും.

കാരണമില്ലാതെ നടുറോഡിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ ചുമത്തും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

അനുമതിയോ അംഗീകാരമോ ഇല്ലാതെ പരേഡിൽ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴ ചുമത്തും, 4 ബ്ലാക്ക് പോയിന്റുകളും 15 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യും.

ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

അനുമതിയില്ലാതെ കാറുകളുടെ ജനലുകൾക്ക് കൂടുതൽ നിറം നൽകിയാൽ 1,500 ദിർഹം പിഴ ചുമത്തും.

അനുമതിയില്ലാതെ വാഹനത്തിൽ വാക്കുകളോ സ്റ്റിക്കറുകളോ ഒട്ടിച്ചാൽ 500 ദിർഹം പിഴ ചുമത്തും.

ശല്യപ്പെടുത്തുന്ന രീതിയിൽ വാഹനത്തിന്റെ ഹോൺ അല്ലെങ്കിൽ സ്പീക്കറുകൾ ഉപയോഗിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

കാരണമില്ലാതെ ഗതാഗത തടസ്സമുണ്ടാക്കിയാൽ 500 ദിർഹം പിഴ ചുമത്തും.

വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ മങ്ങിയാൽ അല്ലെങ്കിൽ മറഞ്ഞാൽ 400 ദിർഹം പിഴ ചുമത്തും.

വാഹനങ്ങളിൽ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

error: Content is protected !!