fbpx
UAE News അബൂദാബി ദുബായ്

യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

The Omicron variant has also been confirmed in the UAE

യുഎഇയിലെ ആദ്യത്തെ ഒമിക്‌റോൺ വേരിയന്റ് കേസ് ഇന്ന് ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അധികൃതർ സ്ഥിരീകരിച്ചു.

ആഫ്രിക്കൻ രാജ്യത്ത് നിന്ന് വന്ന ഒരു ആഫ്രിക്കൻ സ്ത്രീയിലാണ് ഈ വേരിയന്റ് കണ്ടെത്തിയതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം Mohap) ട്വിറ്ററിൽ അറിയിച്ചു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരിക്കുന്ന സ്ത്രീ രണ്ട് ഡോസ് കോവിഡ്  വാക്സിനും സ്വീകരിച്ചിട്ടുള്ളതാണ്.

രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇവരെ കൂടുതൽ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

error: Content is protected !!