fbpx
Info അന്തർദേശീയം

ഒമിക്രോൺ : ദക്ഷിണാഫ്രിക്കയിൽ ഒറ്റദിവസത്തിനുളിൽ കോവിഡ് കേസുകൾ ഇരട്ടിയായി

Omikron_ Covid cases doubled in South Africa in a single day

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയിൽ ഒരു ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവുണ്ടായതായാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച 4373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ച ആയപ്പോഴേക്കും കേസുകളുടെ എണ്ണം 8561 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദത്തിന് പിന്നാലെ ഇനിയും കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളില്‍ 74 ശതമാനവും പുതിയ വകഭേദം തന്നെയാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ ആഴ്ചയാണ് പുതിയ വകഭേദത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായത്.

വൈറസ് ബാധ പ്രധാനമായും കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്താണെന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഇത്രവേഗത്തിൽ എങ്ങിനെ വൈറസ് വ്യാപിച്ചുവെന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ രോഗപര്യവേക്ഷകയായ മരിയ വൻ കെര്‍ക്കോവാണ് പ്രതികരണം നടത്തിയത്.

error: Content is protected !!