fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

The Omicron variant has also been confirmed in India

ഇന്ത്യയില് ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ചു.

കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.

66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്താകെ 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട്‌ സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

10 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

error: Content is protected !!