fbpx
Info അന്തർദേശീയം

ഉംറ തീർത്ഥാടകർക്ക് 30 ദിവസം വരെ സൗദിയില്‍ താമസിക്കാന്‍ അനുമതി.

Umrah pilgrims allowed to stay in Saudi Arabia for up to 30 days

ഉംറ തീർത്ഥാടനത്തിനായി രാജ്യത്തെത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് 30 ദിവസം വരെ സൗദിയില്‍ താമസിക്കാന്‍ അനുമതി. ഇതോടെ ഉംറ തീർത്ഥാടകര്‍ക്കുണ്ടായിരുന്ന താമസ കാലാവധി പരിധി കൊവിഡ് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചെത്തി.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് 10 ദിവസം മാത്രമേ രാജ്യത്ത് തങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നുള്ളൂ. ആ നിയന്ത്രണത്തിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. കൊവിഡിന്റെ ശേഷം രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സൗദി അധികൃതര്‍ നല്‍കിവരുന്ന ഇളവുകളുടെ ഭാഗമായാണ് നടപടി.

error: Content is protected !!