fbpx
Info

വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാടും അതീവ ജാഗ്രതയിൽ

The Omicron variant has also been confirmed in the UAE

ഇന്ത്യയിൽ ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കെ വിദേശത്തു നിന്നെത്തിയ പത്തുവയസ്സുകാരനുൾപ്പെടെ രണ്ടുപേര്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും അതീവജാഗ്രത.

സിംഗപ്പൂരില്‍നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയില്‍ നിന്നെത്തിയ 10 വയസുകാരനുമാണ് പോസിറ്റീവായത്. ഇവരെ രണ്ടുപേരെയും കിങ്സ് ഇന്‍സ്റ്റ്യൂട്ടിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. വൈറസിന്റെ ഒമൈക്രോണ്‍ വകഭേദമാണോ ഇവരെ ബാധിച്ചതെന്നു പരിശോധിക്കും. ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരുടെയും പത്തുവയസ്സുകാരന്റെ ബന്ധുക്കളുടെയും സ്രവ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

error: Content is protected !!