fbpx
Info UAE News അബൂദാബി ഒമാൻ കേരളം

അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ ഒമാനിലെ പ്രവാസി മലയാളിക്ക് 10 മില്ല്യൺ ദിർഹം

Oman expatriate Keralites get 10 million dirhams in Abu Dhabi Big Ticket draw

അബുദാബി ബിഗ് ടിക്കറ്റിന്റെ 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒമാനിലെ പ്രവാസി മലയാളി ഒന്നാം സമ്മാനം നേടി. 10 മില്ല്യൺ ദിർഹം (20 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയാണ് പ്രവാസി മലയാളി വിജയം കൈവരിച്ചത്. ഇന്ത്യക്കാരനായ രജ്ഞിത്ത് വേണുഗോപാലന്‍ ഉണ്ണിത്താന്‍ വനജകുമാരി അമ്മയാണ് വന്‍തുകയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി.

ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി രജ്ഞിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. ഇത് രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങുന്നത്. രജ്ഞിത്ത്, തത്സമയ നറുക്കെടുപ്പ് കണ്ടിരുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ അക്കൗണ്ടന്റാണ്.

രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിർഹവും അൽ ഐനിൽ താമസിക്കുന്ന മറ്റൊരു മലയാളി അബ്ദുൽ മജീദിനാണ് ലഭിച്ചിരിക്കുന്നത്.

error: Content is protected !!