fbpx
Info ഇന്ത്യ

ഇന്ത്യയിൽ മൂന്നാമത്തെ ഒമിക്രോണ്‍ കേസ് ഗുജറാത്തിൽ സ്ഥിരീകരിച്ചു

Gujarat confirms third Omikron case in India

ഇന്ത്യയിൽ മൂന്നാമത്തെ വ്യക്തിക്കും കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്‌വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്

error: Content is protected !!