fbpx
Info UAE News ദുബായ്

ദുബായിലെ രണ്ട് ഗോഡൗണുകളിൽ വൻ തീപിടിത്തം : ആളപായമില്ല

Massive fire in two warehouses in Dubai: No casualties

ദുബായിലെ റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ രണ്ട് ഗോഡൗണുകളിൽ ഇന്ന് ശനിയാഴ്ച ശനിയാഴ്ച ഉച്ചയ്ക്ക് 12:12 ന് തീപിടുത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു.അഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

കനത്ത കറുത്ത പുകയിൽ പ്രദേശം മൂടിയിരുന്നുവെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പെട്ടെന്ന് സംഘങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചതിനാൽ , സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. വെയർഹൗസുകളിലൊന്നിൽ പെയിന്റും മറ്റൊന്നിൽ നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്നതായി അധികൃതർ പറഞ്ഞു.

തീപിടിക്കുന്ന വസ്തുക്കൾ മൂലമാണ് കനത്ത പുക ഉയരാൻ കാരണമായതെന്ന് ഫീൽഡ് കമാൻഡർ പറഞ്ഞു.

error: Content is protected !!