fbpx
Info ഇന്ത്യ

യാത്രക്കാരൻ മരണപ്പെട്ടു : ഡല്‍ഹി – നെവാര്‍ക്ക് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Passenger died _Delhi-Newark Air India flight returned

യാത്രക്കാരൻ മരിച്ചതിനെ തുടർന്ന്​ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക്​ പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത് . ടേ​ക്ക്​ ഓഫ്​ കഴിഞ്ഞ്​ മൂന്ന്​ മണിക്കൂറിന്​ ശേഷമാണ്​ വിമാനം തിരിച്ചിറക്കിയത്​.

എ.ഐ-105 വിമാനത്തിൽ വെച്ച്​ മെഡിക്കൽ സംഘം യു.എസ്​ പൗരനെ പരിശോധനക്ക്​ വിധേയമാക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ക്രൂവിനൊപ്പം വിമാനം വൈകീട്ട്​ ​ യാത്ര തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

error: Content is protected !!