fbpx
Info UAE News ഷാർജ

ഷാർജയിൽ 22 കാരനായ ഇന്ത്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

A 22-year-old Indian expatriate has been found hanged in Sharjah.

ഷാർജയിലെ താമസസ്ഥലത്ത് ഇന്നലെ ശനിയാഴ്ച 22 കാരനായ ഇന്ത്യൻ പ്രവാസിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

അറിയപ്പനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇന്ത്യക്കാരൻ മരിച്ചിരുന്നു. മരണപ്പെട്ട ഇന്ത്യക്കാരന്റെ റൂംമേറ്റ്‌സ് ആണ് ഷാർജ പോലീസിൽ വിവരമറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരന്റെ മരണത്തിന് പിന്നിലെ കാരണം ഷാർജ പോലീസ് അന്വേഷിച്ച്‌ വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള സംഘവും ആംബുലൻസും പോലീസ് പട്രോളിംഗും സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചിരിക്കുകയാണ്.

ചില തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാൽ തൊഴിലാളി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു

error: Content is protected !!