fbpx
Info കേരളം

ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് എം.എ. യൂസഫലി

M.A. Yusufali He went to the house of the survivor of the helicopter crash and thanked

ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരുടെ വീട്ടിലെത്തി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ. യൂസഫലി നന്ദി അറിയിച്ചു. ഹെലികോപ്ടർ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരുടെ വീട്ടിലാണ് യൂസഫലി എത്തിയത്.

തന്നെ ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരെ നാട്ടിലെത്തിയാൽ നേരിൽ കാണാൻ പോകുമെന്നും അവരോടുള്ള നന്ദി പ്രകടിപ്പിക്കുമെന്നും പ്രത്യേക അഭിമുഖത്തിൽ യൂസഫലി നേരത്തെ അറിയിച്ചിരുന്നു.

ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നുവെന്നും യൂസഫലി പറഞ്ഞു.എല്ലാവരും ചേര്‍ന്നാണ് പിടിച്ച് ഇറക്കിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

error: Content is protected !!