fbpx
Info ഇന്ത്യ

രാജസ്ഥാനിലും ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോണ്‍ : ഇന്ത്യയിലെ ആകെ കേസുകൾ 21 ആയി

In Rajasthan too, Omikron for 9 members of a family_ The total number of cases in India has risen to 21

മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനിലും കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജയ്പൂരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയത്.

ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടാണ്.

error: Content is protected !!