fbpx
Info UAE News ദുബായ്

ദുബായിൽ അനധികൃതമായി നടപ്പാതയിൽ വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

Warning of severe parking on sidewalks in Dubai

കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് ദുബായ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ അധികൃതർ പൂട്ടിയിടുകയോ ചെയ്യുമെന്നാണ് നിർദ്ദേശം. ഉടമകൾ 25 ശതമാനം അധിക അഡ്മിൻ ഫീസും നൽകണം.

പെർമിറ്റ് വാങ്ങാതെ നടപ്പാത ഉപയോഗിക്കുന്നതിന് അനുവാദമില്ല. സർക്കാർ സ്ഥാപനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഏജൻസിയെ അറിയിച്ചാൽ, അടിയന്തര സാഹചര്യങ്ങളിൽ നടപ്പാത ഉപയോഗിക്കാൻ അനുവദിക്കും. എന്നാൽ നടപ്പാതയുടെ ഏതൊക്കെ മേഖലകൾ ഉപയോഗിക്കാമെന്ന് ആർടിഎ ഡയറക്ടർ ജനറൽ തീരുമാനിക്കുമെന്ന് പ്രമേയം വ്യവസ്ഥ ചെയ്യുന്നു. പ്രദേശങ്ങൾ കാൽനടയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയോ പൊതു സേവനങ്ങൾ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.

അത്യാവശ്യ കാര്യങ്ങൾക്കും മറ്റും അധികൃതരുടെ പ്രത്യേക അനുമതി തേടണമെന്നും ആംബുലൻസ്, പൊലീസ് തുടങ്ങിയ വാഹനങ്ങൾക്ക് മാത്രമാണ് റോഡിനു സമീപം ഇത്തരം സ്ഥലങ്ങളിൽ പാർക്കിങ്ങിന് അനുമതിയുള്ളതെന്നും അധികൃതർ പറഞ്ഞു. ആർടിഎയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. റോഡിലും അതിന്റെ വശങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള ജോലികൾ ചെയ്യുന്നതും പൂർണമായും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!