fbpx
Info UAE News കേരളം

യൂസഫലി വാക്ക് പാലിച്ചു ; ആമിനയുടെ വീടിന്റെ ജപ്തി ഒഴിവായി

Yusufali kept his word_ The foreclosure of Amina's house was averted

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടതോടെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കിടന്നുറങ്ങാം. വായ്പാ തിരിച്ചടവു മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ വീടിൻ്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ ബാങ്കിൽ നിന്നെടുത്ത ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ ആമിനയെയും ഭർത്താവ് സെയ്ദ് മുഹമ്മദിനെയും നേരിട്ട് ഏൽപ്പിച്ചു.
കീച്ചേരി സഹകരണ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്ന മുഴുവൻ തുകയും എം എ യൂസഫലി അടച്ചതോടെയാണ് രേഖകൾ വീണ്ടെടുക്കാനായത്.

കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിതമായി യൂസഫലിയെ കണ്ട ആമിന തൻറെ ദുരിതം തുറന്നുപറ‍ഞ്ഞത്. പനങ്ങാട് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയപ്പോൾ രക്ഷാപ്രവർത്തകരായ പ്രദേശവാസികളെ നേരിട്ടു കാണാനായിരുന്നു യൂസഫലി സ്ഥലത്തെത്തിയത്.
ഈ സമയത്ത് യൂസഫലി വരുന്ന വിവരമറിഞ്ഞ് ആമിന ഓടിയെത്തുകയായിരുന്നു. ആമിനയുമായി സംസാരിക്കുകയും ‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ, ഞാൻ നോക്കിക്കോളാം’ എന്നു വാക്കു നൽകിയ യൂസഫലിയുടെ നിർദേശ പ്രകാരം ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു.

amina

യൂസഫലി വിഷയത്തിൽ ഇടപെടാമെന്നും പരിഹരിക്കാമെന്നും വാക്കു നൽകിയിരുന്നെങ്കിലും ഇത്ര വേഗം പരിഹാരമാകുമെന്ന് ആമിനയും കരുതിയിരുന്നില്ല. തൊഴിലുറപ്പ് ജോലിയ്ക്ക് പോയ സമയത്തായിരുന്നു ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.
ലുലു ഗ്രൂപ്പിൻ്റെ ജീവനക്കാരാണെന്നു പറഞ്ഞെങ്കിലും ആമിനയ്ക്ക് പെട്ടെന്ന് ഇവരെ മനസ്സിലായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. യൂസഫലി അയച്ചതാണെന്നും ബാങ്കിൽ കുടിശികയായി അടയ്ക്കാനുണ്ടായിരുന്ന തുകയും വായ്പാ തുകയുമായി 3,81,160 രൂപ അടച്ചു തീർത്തതായും ജീവനക്കാർ അറിയിച്ചു. തുക അടച്ചതിൻ്റെ രസീതും അധികൃതർ ആമിനയ്ക്ക് കൈമാറി.

error: Content is protected !!