fbpx
Info UAE News അബൂദാബി

ഇനി പ്രവൃത്തിദിനങ്ങൾ നാലര ദിവസം മാത്രം, അവധിദിനങ്ങൾ രണ്ടര ദിവസവും : പുതിയ മാറ്റങ്ങളുമായി യുഎഇ

UAE announces reduced working week

യുഎഇയിലെ എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകളും 2022 ജനുവരി 1 മുതൽ പുതിയ വാരാന്ത്യ സംവിധാനത്തിലേക്ക് മാറും.

ജനുവരി 1 മുതൽ വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ വരെ വാരാന്ത്യ അവധിദിനങ്ങൾ ആയിരിക്കും. പ്രവൃത്തിദിനങ്ങൾ ഇനി ആഴ്ചയിൽ നാലര ദിവസം മാത്രമായിരിക്കും.

അതായത് പ്രവൃത്തിദിവസങ്ങൾ തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും. വെള്ളിയാഴ്ച സർക്കാർ ജീവനക്കാർ 4.5 മണിക്കൂർ ജോലി ചെയ്യും. വെള്ളിയാഴ്ച ഉച്ചവരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും.

സർക്കാർ ജീവനക്കാരുടെ ജോലി സമയം രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആയിരിക്കും, പ്രതിദിനം 8 മണിക്കൂർ 30 മിനിറ്റ് പ്രവൃത്തി സമയമായിരിക്കും. യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.15-ന് ആയിരിക്കും നമസ്‌കാരം നടക്കുക.

ഈ നീക്കത്തോടെ ആഴ്ചയിൽ അഞ്ച് ദിവസത്തേക്കാൾ കുറഞ്ഞ പ്രവൃത്തിദിനങ്ങൾ ഉള്ള ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറിയെന്ന് അധികൃതർ അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങൾക്കായി പ്രഖ്യാപിച്ച പ്രവൃത്തി ആഴ്ചയിലെ മാറ്റം യുഎഇയിലുടനീളമുള്ള സ്കൂളുകളെയും ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

എന്നാൽ സ്കൂളുകളുടെ പുതിയ പ്രവൃത്തി സമയം അതോറിറ്റി പിന്നീട് സ്ഥിരീകരിക്കും.

error: Content is protected !!