fbpx
Info UAE News അബൂദാബി

സ്വകാര്യ മേഖലയിലെ കമ്പനികളോടും പുതിയ വാരാന്ത്യ അവധി പിന്തുടരാൻ ആഹ്വാനം ചെയ്ത് യുഎഇ തൊഴിൽ മന്ത്രി

The UAE Minister of Labor also called on private sector companies to follow the new weekend

യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി സ്വകാര്യ മേഖലയിലെ കമ്പനികളോടും ബിസിനസ്സുകളോടും രാജ്യം ഇന്ന് പ്രഖ്യാപിച്ച പുതിയ വർക്കിംഗ് വീക്ക് സംവിധാനം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്തു.

ബിസിനസ് ലക്ഷ്യങ്ങൾക്ക് അനുയോജ്യമാക്കുകയും ജീവനക്കാരുടെ പ്രകടനം വർദ്ധിപ്പിക്കുകയും കുടുംബ ഐക്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന” രീതിയിൽ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിക്കാനും ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.

ജുമുഅ നമസ്‌കാരത്തിന് ജീവനക്കാർക്ക് അവധി നൽകാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി ലഭിക്കുമെങ്കിലും അത് കമ്പനിയുടെ വിവേചനാധികാരത്തിൽ വർദ്ധിപ്പിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടര ദിവസം അവധി ലഭിക്കുന്ന പുതിയ വർക്കിംഗ് വീക്ക് സംവിധാനത്തിന്റെ യുഎഇ ഗവൺമെന്റിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

error: Content is protected !!