fbpx
Info കേരളം

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികരിൽ തൃശ്ശൂര്‍ സ്വദേശിയും.

A native of Thrissur was among those killed in the helicopter crash.

ഇന്ന് നീലഗിരിയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനിക ഉദ്യോഗസ്ഥനും. തൃശ്ശൂര്‍ പൊന്നൂകര സ്വദേശിയും വ്യോമസേനാ വാറന്റ് ഓഫീസറുമായ പ്രദീപ് അറയ്ക്കലാണ് അപകടത്തില്‍ മരിച്ച മലയാളി.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്. സൂലൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

error: Content is protected !!