fbpx
Info ഷാർജ

അബദ്ധത്തിൽ മുത്തച്ഛന്റെ കാറിടിച്ച് ഷാർജയിൽ 5 വയസ്സുകാരൻ മരിച്ചു

A 5-year-old boy has died in Sharjah after being accidentally hit by his grandfather's car

മുത്തച്ഛൻ ഓടിച്ച കാർ അബദ്ധത്തിൽ നിയന്ത്രണം വിട്ട് ഇടിച്ച് അഞ്ച് വയസ്സുള്ള എമിറാത്തി ബാലൻ മരണപ്പെട്ടുവെന്ന് ഷാർജ പോലീസ് അറിയിച്ചു.

ഷാർജയിലെ അൽ ഗുബൈബ ഏരിയയിലുള്ള കുടുംബത്തിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 75 കാരനായ മുത്തച്ഛന്റെ കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും വാഹനം റോഡരികിലെ നിരവധി ആളുകളെ ഇടിക്കുകയുമായിരുന്നു.

ഇടിയിൽ കൊച്ചുമകൻ ഉൾപ്പെടെ, വീട്ടുജോലിക്കാരി, എട്ട് വയസ്സുള്ള മറ്റൊരു കുട്ടി, ഒരു ഇന്ത്യക്കാരൻ എന്നിവർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 5 വയസ്സുകാരനായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ തലയോട്ടിക്കും നട്ടെല്ലിനും ഒടിവുകൾ ഉൾപ്പെടെ പരിക്കുകൾ ഉള്ളതിനാൽ
മുത്തച്ഛനെയും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അൽ ഗർബ് പോലീസ് സ്‌റ്റേഷനാണ് കേസ് അന്വേഷിക്കുന്നത്. മുത്തച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മരണം സംഭവിച്ചതിനാൽ പോലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!