fbpx
Info അന്തർദേശീയം

യുകെയില്‍ ഏറ്റവും ഉയര്‍ന്ന് പ്രതിദിന കോവിഡ് കേസുകള്‍ : ഒറ്റ ദിവസം 78,610 കോവിഡ് രോഗികള്‍.

The highest daily covid cases in the UK_ 78,610 covid patients in a single day.

കോവിഡ് മഹാമാരി 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യുകെയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ ബുധനാഴ്ച രേഖപ്പെടുത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ ‘അമ്പരപ്പിക്കുന്ന’ വര്‍ദ്ധനവുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

78,610 കോവിഡ് കേസുകളാണ് യുകെയില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന പ്രതിദിനകേസുകളെക്കാള്‍ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു.

error: Content is protected !!