fbpx
ദുബായ്

ഷാരുഖ് ഇനി എന്ന് വരും വീണ്ടും ? കല്യാൺ ഔട്‍ലെറ്റുകളിൽ ഫോൺ വിളി പ്രവാഹം .!

കഴിഞ്ഞ ശനിയാഴ്‌ച ബോളിവുഡ് ഇതിഹാസ താരം ഷാരുഖ് ഖാൻ ദുബായിൽ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട കല്യാൺ ജൂവല്ലേഴ്‌സ് കസ്റ്റമേഴ്സിനെ കണ്ടുമുട്ടിയ സംഭവം ഓരോരുത്തർക്കും ജീവിതകാല ഓർമയായി മാറിയ സാഹചര്യത്തിൽ കാര്യം കേട്ടറിഞ്ഞ മറ്റുള്ളവർ ഇപ്പോൾ തങ്ങളുടെ ഊഴം പ്രതീക്ഷിക്കുകയാണ് . അടുത്ത ഇത്തരം വ്യത്യസ്തമായ മീറ്റ് ആൻഡ് ഗ്രീറ്റ് എന്നുണ്ടാകുമെന്ന് അവർ ചോദിക്കുകയാണ് .

എന്താണ് കല്യാണി ൻ്റെ ഈ മീറ്റ് ആൻഡ് ഗ്രീറ്റ് കാട്ടിത്തന്ന പ്രത്യേകതകൾ എന്നത് ആലോചിക്കുമ്പോൾ തെളിയുന്ന ചില കാര്യങ്ങളുണ്ട്. പലർക്കും ഷാരുഖ് ഒരു വൈകാരിക ആവേശം തന്നെ . നേരിട്ട് കാണുക , തൊടുക , സെൽഫി എടുക്കുക , ചോദ്യങ്ങൾ ചോദിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്നതെന്ന് കരുതിയിരിക്കുമ്പോഴാണ് സാക്ഷാൽ ഷാരുഖ് നേരിട്ട് മുന്നിൽ നിൽക്കുന്നത് !!മാത്രമല്ല , ആരൊക്കെ എന്തൊക്കെ ആവശ്യപ്പെട്ടുവോ അതെല്ലാം സാധിച്ചു കൊടുക്കുന്ന സമീപനമാണ് ഷാരുഖ് വേദിയിൽ സ്വീകരിച്ചത് .

സാറാ എന്ന ഈജിപ്ഷ്യൻ കുട്ടിയുടെയും ഐൻ അൽ ഫിദ എന്ന മറ്റൊരു കുട്ടിയുടെയും ബർത്ത് ഡേ ആയിരുന്ന അന്ന് അവർക്കൊപ്പം ഷാരുഖ് ആടിപ്പാടി. മസ്‌ക്കറ്റിൽ നിന്നും വന്ന കുടുംബിനിയെ കൂട്ടി നൃത്തം ചെയ്തു . ഇങ്ങനെ ഓരോരുത്തർക്കും ഓരോരോ ജീവിതകാല അനുഭവങ്ങൾ ഷാരുഖ് നൽകി . വിവാഹം കഴിക്കാനിരിക്കുന്ന ഒരു യുവാവിന് ഭാവിയ്ക്കുവേണ്ട ഉപദേശങ്ങൾ . പാകിസ്ഥാൻ കുടുംബത്തെ ചേർത്തുനിർത്തി സെൽഫി , അങ്ങനെ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടാണ് ഷാരുഖ് കല്യാൺ വേദിയിൽ സ്‌നേഹ ബഹുമാനങ്ങൾ കൊണ്ട് മൂടിയത് .

എല്ലാ വ്യക്തികളുമായും എത്രയോ ജന്മമായി അറിയാവുന്നവർ എന്ന വിധത്തിൽ ഷാരുഖ് പെരുമാറിയത് എല്ലാവരിലും ആശ്ചര്യം ജനിപ്പിച്ചു. സാധാരണക്കാർക്ക് പോലും തങ്ങളുടെ വേണ്ടപ്പെട്ടവരുടെ പേരുവിവരങ്ങൾ അറിയാതെ പലപ്പോഴും വേദികളിൽ ബുദ്ധിമുട്ടുമ്പോൾ ഷാരുഖ് ഒരു നിത്യ സുഹൃത്തിനെപ്പോലെ യാണ് അപരിചിതർക്ക് പോലും അനുഭവ വേദ്യമായത്.

ഒരു സ്ത്രീ താൻ ആദ്യം മനസ്സ് കൊണ്ട് കല്യാണം കഴിച്ചത് ഷാരൂഖിനെ ആണെന്ന് തന്റെ ഭർത്താവിന്റെ സാന്നിധ്യത്തിൽ തുറന്നു പറഞ്ഞപ്പോൾ വലിയ തമാശയും ചിരിയും കൊണ്ടാണ് ഷാരുഖ് അതിനെ സ്വീകരിച്ചത് . വരൂ , രണ്ടാം ഭർത്താവേ , എന്ന് പറഞ്ഞാണ് ഷാരുഖ് ആ യുവതിയുടെ ഭർത്താവിനെ സ്വീകരിച്ചത്. തന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ച മറ്റൊരു യുവതിയോട് , നികാഹ് കർമത്തിൽ പറയുന്ന പോലെ ഷാരുഖ് കബൂൽ കബൂൽ കബൂൽ എന്ന് മൂന്നു തവണ നിസ്സംഗതയോടെ പറഞ്ഞതും സദസ്സിനെ ചിരിപ്പിച്ചു. താൻ നേരത്തെ ഷാരൂഖിനെ കണ്ടിരുന്നെങ്കിൽ ഗൗരിക്ക് വിട്ടുകൊടുക്കില്ലായിരുന്നുവെന്ന് മറ്റൊരു യുവതിയും ചടങ്ങിൽ പറഞ്ഞത് കൂട്ടച്ചിരിയ്ക്ക് കാരണമായി.

സദസ്സിൽ സാന്നിധ്യമാകാൻ ഭാഗ്യം കിട്ടിയവർക്ക് ജീവിതകാലത്തെ ഏറ്റവും മികച്ച സമ്മാനം കിട്ടിയതുപോലെ . വരാൻ അവസരം കിട്ടാത്തവർക്ക് ഒരു നഷ്ട സ്വപ്നം പോലെ . ഇനിയും ഇത്തരം അവസരങ്ങൾ ഉണ്ടെങ്കിൽ എന്തുവിലകൊടുത്തും തങ്ങൾ വരുമെന്ന് പറഞ്ഞാണ് ഇപ്പോൾ കസ്റ്റമേഴ്സ് കല്യാണിലേക്ക് വിളിക്കുന്നത്. പല നടൻമാരും ജനങ്ങൾക്കിടയിൽ നിസ്സംഗരായി നിൽക്കുന്നത് കണ്ടുശീലിച്ച ആളുകൾക്ക് ഷാരൂഖിന്റെ വ്യത്യസ്ത നിലപാടുകൾ ആശ്ചര്യം ജനിപ്പിച്ചു .

ഒരു ബ്രാൻഡിന്റെ അംബാസഡർ ആയി മാറുന്നത് അവരുടെ ഔട്ലെറ്റുകളുടെ എണ്ണം മാത്രം നോക്കിയല്ലെന്നും അതിന്റെ ഉടമകൾ പുലർത്തുന്ന സത്യ സന്ധമായ സമീപനം കൂടി പരിശോധിച്ചിട്ടാണെന്നും ഷാരുഖ് പറഞ്ഞു . കല്യാൺ ആ അർഥത്തിൽ വിശ്വസ്തതയോടെ ശിപാർശ ചെയ്യാൻ പറ്റിയ അപൂർവം സ്ഥാപനമാണെന്ന് ഷാരുഖ് അഭിപ്രായപ്പെട്ടു. TS കല്യാണരാമൻ (ചെയർമാൻ ), മക്കൾ രാജേഷ് & രമേഷ് ( എക്സിക്യൂട്ടീവ് ഡിറക്ടർമാർ ) , മറ്റ് കുടുംബാംഗങ്ങൾ , ഏജൻസി പ്രവർത്തകർ , മാധ്യമ പ്രവർത്തകർ എന്നിവരും കസ്റ്റമേഴ്സിനൊപ്പം ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!