fbpx
Info UAE News അബൂദാബി

‘ടേസ്റ്റ് ഓഫ് പെറു’ : പെറുവിലെ രുചി ഭേദങ്ങങ്ങൾ ലുലുവിൽ

LULU SHOWCASES PERUVIAN PRODUCTS WITH ‘TASTE OF PERU’

യുഎഇയിലെ ലുലു സ്‌റ്റോറുകളിലും www.luluhypermarket.com എന്ന വെബ്‌സൈറ്റിലും 2021 ഡിസംബർ 18 വരെ ‘ടേസ്റ്റ് ഓഫ് പെറു’ എന്ന പേരിൽ 10 ദിവസത്തെ പെറുവിയൻ ഫെസ്റ്റിവൽ നടക്കുന്നു. ജിസിസിയിലെ പെറു -പ്രോംപെറു- ട്രേഡ്, ടൂറിസം & ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടർ ശ്രീ അൽവാരോ സിൽവ- സാന്റിസ്റ്റെബൻ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്തു. ലുലു ദുബായ് & നോർത്തേൺ എമിറേറ്റ്സ് റീജണൽ മാനേജർ ഹുസേഫ രൂപവാല സന്നിഹിതനായിരുന്നു. പെറൂവിയൻ സൂപ്പർഫുഡുകൾ, റെഡി-ടു-ഈറ്റ് ഹെൽത്ത് റേഞ്ച്, ഫ്രഷ് ഫ്രൂട്ട്‌സ് എന്നിവ ‘ടേസ്റ്റ് ഓഫ് പെറു’വിൽ രുചിക്കാം.

വിവിധ രാജ്യങ്ങളുടെ സമ്പന്നമായ സംസ്കാരവും ഭക്ഷണപാരമ്പര്യവും ആഘോഷിക്കുന്നതിൽ പേരുകേട്ട ലുലു, പെറുവിയൻ ശ്രേണിക്ക് രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിമാൻഡ് മനസ്സിലാക്കി ലോകാത്ഭുതമായ മച്ചു പിച്ചുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആദ്യമായി പ്രദർശനത്തിനൊരുക്കി.
“ആരോഗ്യകരവും ജൈവപരവും പ്രകൃതിദത്തവുമായ ഭക്ഷ്യ വസ്തുക്കളുടെ ആവശ്യം ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പെറുവിന്റെ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ലുലുവിൽ അണിനിരത്തുകയാണ്. ലുലു ഗ്രൂപ്പിനെപ്പോലുള്ള മുൻനിര കമ്പനിക്കാരുടെ തുടർച്ചയായ പിന്തുണ എപ്പോഴുമുണ്ട് ” ജിസിസിയിലെ പെറുവിലെ ട്രേഡ്, ടൂറിസം, ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ അൽവാരോ സിൽവ-സാന്റിസ്റ്റെബാൻ പറഞ്ഞു.

പെറുവിലെ വൈവിധ്യമാർന്ന മൈക്രോക്ളൈമറ്റുകളിലും ലാൻഡ്‌സ്‌കേപ്പുകളിലും വളർത്തുന്ന ആരോഗ്യകരമായ കാർഷിക ഉൽപന്നങ്ങളുടെ ഒരു ശ്രേണി പ്രത്യേക പ്രമോഷണൽ വിലകളിൽ ഈ ഫെസ്റ്റിവൽ സ്റ്റോറിൽ ലഭ്യമാണ്. വിവിധ തരം ഓർഗാനിക് ക്വിനോവ, ആർട്ടികോക്ക്, ഓർഗാനിക് ഫ്ലാഷ് എന്നിവകൾ ഉണ്ടാകും.

error: Content is protected !!