fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ കോവിഡ് രോഗബാധ കൂടുന്നു : പുതിയതായി 200 കേസുകൾ

covid infection on the rise in the UAE: 200 new cases_december16

യുഎഇയിൽ ഇന്ന് 2021 ഡിസംബർ 16 ന് 200 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.  കഴിഞ്ഞ 3 ദിവസങ്ങളായി യുഎഇയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ തോതിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

200 പുതിയ കൊറോണ വൈറസ് കേസുകളോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 743 ,352 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,151 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 738,260  ആയി. യുഎഇയിൽ നിലവിൽ 2,941 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!