fbpx
Info ഇന്ത്യ

ഇന്ത്യയിൽ കോവിഡ് വകഭേദം ഒമിക്രോണ്‍ അതിവേഗം വ്യാപിക്കാമെന്ന്… മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ആരോഗ്യമന്ത്രാലയം.

The Ministry of Health has intensified preparations for the rapid spread of the Kovid variety Omicron in India.

ഇന്ത്യയിൽ കോവിഡ് വകഭേദം ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ആരോഗ്യമന്ത്രാലയം. കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.

രണ്ടാഴ്ചയില്‍ മാത്രം നൂറിലധികം ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ രണ്ടിന് കര്‍ണാടകയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയെങ്കിലും ദിവസങ്ങള്‍ കൊണ്ട് ഒമിക്രോണ്‍ വ്യാപിച്ചു.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗ വ്യാപന ശേഷി ഒമിക്രോണിനുള്ളതിനാല്‍ സമൂഹവ്യാപനം പ്രതീക്ഷിക്കാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയ ആളുകളെ പ്രത്യേകം നിരീക്ഷിക്കും. അനാവശ്യ വിദേശ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ പൊതു ഇടങ്ങളിലുള്ള ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. തല്‍ക്കാലം രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൂടിച്ചേരലുകള്‍ക്കുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കും.

error: Content is protected !!