fbpx
Info UAE News അന്തർദേശീയം

യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാർക്ക് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍ സിവില്‍‌ ഏവിയേഷന്‍

Oman Civil Aviation launches new rules for travelers from UAE to Oman

യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാർക്ക്പു തിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍ സിവില്‍‌ ഏവിയേഷന്‍. ഇതനുസരിച്ച് യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ https://covid19.emushrif.om/ എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഒമാന്‍ അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. കൂടാതെ ഒമാനിലേക്ക് പ്രവേശിക്കുന്നതിനായി 14 ദിവസത്തിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലവും വെബ്‍സൈറ്റില്‍ നല്‍കണം. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെ രേഖകള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണം എന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് രേഖകള്‍ എല്ലാം ശരിയാക്കിവെക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനിയായിരിക്കും പിഴ അടക്കേണ്ടിവരുന്നതെന്ന് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

error: Content is protected !!