fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ വീണ്ടും പുതിയതായി 665 പ്രതിദിന കോവിഡ് കേസുകൾ, കോവിഡ് മരണമില്ല – ഡിസംബർ 22

665 new daily Covid cases in the UAE, no Covid deaths - December 22nd

യുഎഇയിലെ കോവിഡ് കേസുകൾ പ്രതിദിനം വീണ്ടും കൂടി വരികയാണ്. ഇന്ന് 2021 ഡിസംബർ 22 ന് 665 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 452 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

665 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 745,555 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,154 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 739,277 ആയി. യുഎഇയിൽ നിലവിൽ 4124 സജീവ കോവിഡ് കേസുകളാണുള്ളത്.

പുതിയ 398,972 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 452 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!