fbpx
Info UAE News റാസൽഖൈമ

67 സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘങ്ങളെ പിടികൂടി റാസൽഖൈമ പോലീസ്

Ras Al Khaimah police arrest gangs selling drugs at 67 locations

67 സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഒന്നിലധികം സംഘാംഗങ്ങളെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു. 23 നും 30 നും ഇടയിൽ പ്രായമുള്ള ചില വ്യക്തികളെയാണ് അറസ്റ്റ് ചെയ്തത്

സംഘാംഗങ്ങൾ സജീവമായ പ്രദേശങ്ങളിൽ മയക്കുമരുന്ന് പ്രചരിപ്പിക്കുകയും കടത്തുകയും ചെയ്തതായി റാസൽഖൈമ പോലീസ് പറഞ്ഞു. പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഘത്തെ നിരീക്ഷണത്തിലാക്കിയതെന്ന് ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം ജാസിം അൽ തുനൈജി പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ പ്രവർത്തനരീതി മാറ്റിയപ്പോഴും പോലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു. പ്രതികളെ കൈയോടെ പിടികൂടുകയും ഇവരിൽ നിന്ന് വിവിധ തരം മയക്കുമരുന്നുകൾ പിടികൂടുകയും ചെയ്തു.

error: Content is protected !!