fbpx
Info UAE News ആരോഗ്യം

വീണ്ടും 1000 കടന്ന് യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ / കോവിഡ് മരണമില്ല – ഡിസംബർ 23

uae covid cases increasing_dec23

യുഎഇയിലെ കോവിഡ് കേസുകൾ പ്രതിദിനം വീണ്ടും കൂടി വരികയാണ്. ഇന്ന് 2021 ഡിസംബർ 23 ന് 1,002 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 665 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 4 മാസത്തിന് ശേഷമാണ് 1000 ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

1,002 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 746,557 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,154 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 339 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 739,616 ആയി. യുഎഇയിൽ നിലവിൽ 4,787 സജീവ കോവിഡ് കേസുകളാണുള്ളത്.

പുതിയ 365,269 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,002 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!