fbpx
Info UAE News അബൂദാബി

കഷ്ടതയനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായപദ്ധതിയുമായി ലുലു

Lulu with Educational Assistance Scheme for Distressed Students

അബുദാബി: കഷ്ടതയനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രെസെന്റും അബുദാബി യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്. ‘സ്കോളർഷിപ്പ് ഡ്രൈവ് – നമുക്ക് അവരുടെ ഭാവിക്കായി പിന്തുണനൽകാം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായ പദ്ധതിയിലേക്ക് ജനങ്ങളുടെ പങ്കാളിത്തം തേടുകയാണ് ഗ്രൂപ്പ്.

പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ അബുദാബി യൂണിവേഴ്‌സിറ്റി കമ്യൂണിറ്റി റിലേഷൻസ് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സലിം അൽ ദാഹിരി, കോർപ്പറേറ്റ് റിലേഷൻസ് മേധാവി അഹമ്മദ് ഇബ്രാഹിം, എമിറേറ്റ്സ് റെഡ് ക്രെസെന്റ് അബുദാബി മാനേജർ സലിം അൽ സുവൈദി, ഡൊണേഷൻസ് വിഭാഗം ഡെപ്യൂട്ടി മാനേജർ മൻസൂർ അൽ അമീരി, ലുലു ഹൈപ്പർമാർക്കറ്റ് അബുദാബി, അൽ ദഫ്‌റ റീജിയൻ ഡയറക്ടർ ടി.പി.അബൂബക്കർ എന്നിവർ പങ്കെടുത്തു. ലുലു ഉപഭോക്താക്കൾക്ക് രണ്ടോ അതിലധികമോ ദിർഹം നൽകി പദ്ധതിയുമായി സഹകരിക്കാം. പദ്ധതിയിൽ ലുലു ഗ്രൂപ്പ് നൽകുന്ന പങ്കാളിത്തം അഭിനന്ദനീയമാണെന്ന് സലിം അൽ ദാഹിരി പറഞ്ഞു. യുവജനങ്ങളുടെ നല്ല ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാനായതിൽ അഭിമാനമുള്ളതായി ടി.പി.അബൂബക്കർ പറഞ്ഞു.

error: Content is protected !!