fbpx
Info അന്തർദേശീയം ആരോഗ്യം

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

Ecuador became the first country to make the covid vaccine compulsory for children

അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഇക്വഡോര്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അതിനാല്‍തന്നെ, കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍. ഇക്വഡോറില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും, അഞ്ചും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി എഎഫ്പിയോട് പറഞ്ഞു.

ഇക്വഡോറിലെ 17.7 ദശലക്ഷം ജനസംഖ്യയുടെ 69 ശതമാനം ആളുകള്‍ക്കും ഇതുവരെ രണ്ട് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചിട്ടുണ്ട്. 900000 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും ലഭിച്ചു. ഇക്വഡോറില്‍ ഇതുവരെ 540000 കോവിഡ് കേസുകളും 33,600 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആരോഗ്യകാരണങ്ങളാല്‍ വാക്‌സിനെടുക്കാന്‍ കഴിയാത്തവരെ നിര്‍ബന്ധിത വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരാഴ്ച മുന്‍പാണ് ഇക്വഡോറില്‍ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും തിയറ്ററുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

error: Content is protected !!