fbpx
Info UAE News അബൂദാബി

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : അബുദാബിയില്‍ വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ചു

Restrictions tightened: Abu Dhabi has reduced the number of people attending weddings and cultural events

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇന്ന് ഡിസംബര്‍ 27 തിങ്കളാഴ്ച മുതല്‍ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, അടച്ചിട്ട മുറികളിലെ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് എമിറേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍, കുടുംബ കൂട്ടായ്മകള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് പരമാവധി 60 % ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. അടച്ചിട്ട മുറികളിലുള്ള പരിപാടികളില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം 50 പേരില്‍ കൂടരുത്.തുറസ്സായ സ്ഥലങ്ങളില്‍ 150 ആളുകളും വീടുകളില്‍ നടത്തുന്ന ചടങ്ങുകളില്‍ 50 പേർ മാത്രമാണ് പങ്കെടുക്കാവൂ.

അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്, 48 മണിക്കൂര്‍ സമയപരിധിയുള്ള പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാല്‍ മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അബുദാബി എമിറേറ്റില്‍ കുറഞ്ഞ കൊവിഡ് രോഗബാധ നിരക്ക് നിലനിര്‍ത്തുന്നതിനും എമിറേറ്റില്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധനയും നിരീക്ഷണവും കൂട്ടും.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, വായും മൂക്കും മൂടിയ രീതിയില്‍ മാസ്‌ക് ധരിക്കല്‍, 2 മീറ്റര്‍ അകലത്തില്‍ ശാരീരിക അകലം പാലിക്കല്‍, പതിവായി കൈകഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കണമെന്നും പതിവ് പിസിആര്‍ പരിശോധനയിലൂടെ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

error: Content is protected !!