fbpx
Info UAE News ദുബായ് യാത്ര

യുഎഇയിലെ പുതിയ വാരാന്ത്യം ; ജനുവരി 3 മുതല്‍ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങളിൽ മാറ്റങ്ങൾ

New Weekend in the UAE; Changes to Dubai and Metro schedules from January 3rd

യുഎഇയിലെ വാരാന്ത്യ അവധിയില്‍ മാറ്റം പ്രഖ്യാപിച്ചതോടെ 2022 ജനുവരി 3 മുതല്‍ ദുബായ് മെട്രോ, ട്രാം , ആര്‍ടിഎ ബസ്സുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരും. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.

2022 ജനുവരി 3 മുതല്‍ ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 1.15 വരെയായാരിക്കും മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 5 മണി മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ 2.15 വരെ സര്‍വീസ് നടത്തും. ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 1.15 വരെയായിരിക്കും സര്‍വീസ്.

ട്രാമിന്റെ സമയക്രമത്തിലും മാറ്റങ്ങളുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒരു മണി വരെയും ഞായറാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ ഒരു മണി വരെയുമായിരിക്കും ട്രാം ട്രെയിനുകള്‍ സര്‍വീസ് നടത്തുക. പുതിയ വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തില്‍ ആര്‍ടിഎയുടെ ബസ്സ് ഷെഡ്യൂളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. പബ്ലിക് പാര്‍ക്കിംഗുമായി ബന്ധപ്പെട്ട നിലവിലെ വ്യവസ്ഥകള്‍ ഒരു അറിയിപ്പുണ്ടാവുന്നതു വരെ തുടരും. വെള്ളിയാഴ്ചയും മറ്റ് അവധി ദിനങ്ങളില്‍ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.

ഫെബ്രുവരി 2 മുതൽ ദുബായിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് അടക്കുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കപ്പല്‍ ഗതാഗതവും ടൂറിസ്റ്റ് ബോട്ടുകളുടെ യാത്രയും സുഗമമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ശനിയാഴ്ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറു മണി വരെ അടച്ചിടും.

പൊതു പാർക്കിംഗിനെ സംബന്ധിച്ചിടത്തോളം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സംവിധാനം നിലനിൽക്കും. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

error: Content is protected !!