fbpx
Info ഇന്ത്യ

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു : ആകെ കേസുകൾ 653 ആയി

Omikron cases on the rise in India_ Total cases reach 653

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 167 ആയി.

തൊട്ട് പിന്നിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ 165 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌.കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 186 പേരാണ് രോഗമുക്തി നേടിയത്. അതില്‍ കേരളത്തില്‍ നിന്ന് രോഗമുക്തി നേടിയത് ഒരാള്‍ മാത്രമാണ്. സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

error: Content is protected !!