fbpx
Info ഇന്ത്യ

ഇന്ത്യയിൽ 2 വാക്‌സിനുകള്‍ കൂടി : കോര്‍ബെവാക്സിനും, കോവോവാക്സിനും ഒരു ആന്റി വൈറല്‍ മരുന്നിനും അനുമതി

Covid-19: India allows emergency use of Merck's pill, two more vaccines

ഇന്ത്യയുടെ കോവിഡ് പ്രതിരോധ നിരയിലേക്ക് രണ്ടു വാക്‌സിനുകള്‍ കൂടി അനുമതി നേടി. കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സീനുകളും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനുമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ‘ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സീന്‍ ആണ് കോര്‍ബെവാക്‌സ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സീനാണിതെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് ബാധിച്ച മുതിര്‍ന്നവരില്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ ആന്റി-വൈറല്‍ മരുന്നായ മോല്‍നുപിറാവിര്‍ ഇന്ത്യയില്‍ നിര്‍മിക്കും. 13 കമ്പനികള്‍ ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

error: Content is protected !!