fbpx
Info UAE News അബൂദാബി

യുഎഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും 10000 കടന്നു, ഒരു മരണവും – ഡിസംബർ 28

UAE COVID 19 UPDATES_2021 DECEMBER 28

യുഎഇയിലെ കോവിഡ് കേസുകൾ പ്രതിദിനം കൂടി വരികയാണ്. ഇന്ന് 2021 ഡിസംബർ 28 ന്  പുതിയ 1,846 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 1,732 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

1,846 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 754,911 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,160 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 632 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 742,565 ആയി. യുഎഇയിൽ വീണ്ടും സജീവ കോവിഡ് കേസുകൾ 10,000 കടന്ന് 10,186 ൽ എത്തിയിരിക്കുകയാണ്.

431,482  അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,846 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!