fbpx
Info UAE News

ഒമിക്രോണ്‍ വ്യാപനം : ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ; സ്‌കൂളുകളും കോളജുകളും തീയറ്ററുകളും അടച്ചിടും.

Omicron expansion_ more restrictions in Delhi_ Schools, colleges and theaters will be closed.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ടി പി ആര്‍ തുടര്‍ച്ചയായി 0.5 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കൂ. സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂള്‍, ജിം, തീയറ്ററുകള്‍ തുടങ്ങിയവ അടച്ചിടും.

കടകള്‍ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം. മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്താത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

error: Content is protected !!