fbpx
UAE News ദുബായ്

നന്തി നാസർ അനുസ്‌മരണം ഇന്ന് ദുബായിൽ: തമീം അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

നൂറ്റാണ്ടുകൾ പിന്നിട്ടാലും നന്തിക്കാരുടെയും ദുബൈക്കാരുടെയും മാനുഷിക പരിഗണനാ ചരിത്രത്തിൽ എഴുതിവയ്‌ക്കാൻ പറ്റിയ ഒരു നാമമാണ് നാസർ നന്തി എന്നത്. നന്തി നാസർ വിട പറഞ്ഞിട്ട് ഇന്നേക്ക് 2 വർഷം തികയുകയാണ്.

നന്തിയ്ക്കയുടെ ഓർമ്മകൾ പങ്ക് വെക്കാൻ ഇന്ന് 2021 ഡിസംബർ 29 ബുധനാഴ്ച്ച ദുബായ് ഖിസൈസിലെ പുതിയ എമിറേറ്റ്സ് ക്ലാസിക് ബിസിനസ്സ് ലോഞ്ചിൽ രാത്രി 7.30 ന് അനുസ്‌മരണ ചടങ്ങ് നടത്തും.

തമീം അബൂബക്കർ (ചെയർമാൻ ഓഫ്‌ എമിറേറ്റ്സ് ഗ്രൂപ്പ് ) അനുസ്‌മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നന്തിയുമായി ഏറ്റവും അടുപ്പമുള്ള സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രംഗത്തുള്ള പ്രമുഖരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പങ്കെടുക്കും.

error: Content is protected !!