fbpx
UAE News അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ പ്രതിദിനകോവിഡ് കേസുകൾ 2000 കടന്നു.

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 2000 കടന്നു . ഇന്ന് 2021 ഡിസംബർ 29 ന് പുതിയ 2234 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

2234 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 757,145 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2160 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 775 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 743,340 ആയി. യുഎഇയിൽ നിലവിൽ 11,645 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!