fbpx
UAE News അബൂദാബി

യുഎഇയിലെ നിലവിലെ കോവിഡ് തരംഗവും കടന്നുപോകും : നിവാസികൾക്ക് ഉറപ്പുനൽകി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

Covid in UAE_ Current wave, too, shall pass, Sheikh Mohamed reassures residents

യുഎഇയിലെ കോവിഡ് -19 കേസുകളുടെ നിലവിലെ തരംഗവും മുമ്പത്തെപ്പോലെ കടന്നുപോകുമെന്ന് അബുദാബി കിരീടാവകാശി താമസക്കാർക്ക് ഉറപ്പ് നൽകി.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സാമൂഹിക അകലം പാലിക്കുന്ന സ്വീകരണത്തിനിടെ(socially distanced reception ) നിരവധി ഷെയ്ഖുകളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്ന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.

“കോവിഡ് -19 തരംഗങ്ങളായി വരുന്നു. നിലവിലെ തരംഗം മാരകമല്ല, പക്ഷേ വേഗത്തിൽ പടരുന്നു. അതിവേഗം പടരുന്നതിനാലാണ് കേസുകളുടെ എണ്ണം കൂടുന്നത്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയും കുടുംബങ്ങളെ സംരക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.” ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

ഈ മാസം ആദ്യം 50 ൽ താഴെയായി കുറഞ്ഞ് ആഴ്ചകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ബുധനാഴ്ച 2,200 കടന്നിരുന്നു.

 

error: Content is protected !!