fbpx
Info UAE News ദുബായ്

ദുബായിൽ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട ; കടൽ മാർഗ്ഗം കടത്താൻ ശ്രമിച്ച 1.4 ബില്യൺ ദിര്‍ഹത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

Biggest drug bust ever in Dubai_ 1.4 billion dirhams worth of narcotics seized at sea

യു എ ഇയിൽ 1.4 ബില്യൺ ദിർഹം മൂല്യം വരുന്ന മയക്കുമരുന്നായ ക്യാപ്‌റ്റഗൺ കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസിന്റെ ജബൽ അലി ആൻഡ് ടീകോം സെന്റർ അധികൃതർ പരാജയപ്പെടുത്തി.

140 കോടി ദിര്‍ഹം വിലവരുന്ന 1.5 ടണ്‍ കാപ്റ്റഗണ്‍ കടൽ മാർഗ്ഗം കടത്താനുള്ള ശ്രമമാണ് ദുബായ് കസ്റ്റംസ് ജബല്‍ അലി ടീ കോം സെന്റര്‍ സംഘങ്ങള്‍ പരാജയപ്പെടുത്തിയത്.

ഒരു കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യു എ ഇയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് അറിയിച്ചു. സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കപ്പലില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ നിരീക്ഷിച്ച് പിടിച്ചെടുക്കുകയായിരുന്നു. കസ്റ്റംസിന്റെ തുറമുഖ സുരക്ഷ പദ്ധതിയായ ‘സിയാജി’ന്റെ നിരീക്ഷണ ഫലമായാണ് ലഹരിമരുന്ന് പിടികൂടാനായത്.

error: Content is protected !!