fbpx
Info UAE News ഷാർജ

പുതുവത്സരത്തോടനുബന്ധിച്ച് 8 ദിർഹത്തിന് അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റുമായി ഷാർജ മുവൈലയിലെ ഗഫൂർക്കാസ് തട്ടുകട

Gafoorkas Shop in Sharjah Muwaila with Unlimited Breakfast for 8 Dirhams for New Year

കേരളത്തിലെ നാടൻ വിഭവങ്ങളും നാട്ടുരുചികളും ഒട്ടും തനിമ ചോരാതെ ഗൾഫ് മലയാളികൾക്ക് വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന ഗഫൂർക്കാസ് തട്ടുകടയുടെ നവീകരിച്ച ഷാർജ മുവൈല ബ്രാഞ്ചിലെ പുതിയ മാനേജ്മെന്റ പുതുവത്സരത്തോടനുബന്ധിച്ച് വെറും 8 ദിർഹത്തിന് അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടെയുള്ള വിവിധ കോംബോ ഓഫറുകളും ഒരുക്കിയിരിക്കുകയാണ്.

നാളെ 2021 ഡിസംബർ 31, മറ്റന്നാൾ 2022 ജനുവരി 1 നും രാവിലെ 6 മണിമുതൽ 10.30 വരെയാകും പുട്ട് , പഴം പഴുങ്ങിയത്,പെറോട്ട , ചപ്പാത്തി,ദോശ , ഇഡലി, മസാല ദോശ ,ഗീ റോസ്റ്റ്, ഇടിയപ്പം ,കല്ലപ്പം, നാടൻ കോഴി കറി, മുട്ട റോസ്റ്റ് ,മുട്ട കുറുമ,കടല കറി , ഉപ്പുമാവ്,പൂരി, കിഴങ്ങു കറി, പയറു കറി , മിക്സ് വെജിറ്റബിൾ കറി എന്നിങ്ങനെ 20 ഐറ്റംസ് അടങ്ങുന്ന അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ലഭ്യമാകുക.

കൂടാതെ ഈ ദിവസങ്ങളിൽ വാഴയിലയിൽ പൊതിഞ്ഞ നെയ് ചോറും ഇറച്ചി കറിയും, കോഴി ബിരിയാണി. പെറോട്ടയും ബീഫും ഇവ ഓരോന്നും വെറും 10 ദിർഹത്തിന് ലഭ്യമാകും.

കൂടാതെ ഗഫൂർക്കാസ് തട്ടുകടയുടെ നവീകരിച്ച ഷാർജ മുവൈല ബ്രാഞ്ചിൽ നൂറിൽ പരം നാടൻ ,ഇന്ത്യൻ , ചൈനീസ് രുചിയൂറും വിഭവങ്ങളും. പല രുചികളിലുള്ള ഗ്രിൽ, ഷവർമ്മാ വിഭവങ്ങളും ലഭ്യമാകുമെന്ന് പുതിയ മാനേജ്മെൻ്റ് അറിയിക്കുകയുണ്ടായി.

കൂടുതൽ വിവരങ്ങൾക്ക് 065442244 എന്ന നമ്പറിൽ ബന്ധപ്പെടാം

error: Content is protected !!